കര്‍ണാടകയില്‍ വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെർഡൂർ ഹിന്ദു ജാഗരണ വേദികെ നായർകോട് യൂനിറ്റ് അംഗം പ്രദീപ് പൂജാരിയെയാണ് അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് യുവതിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന് കരുതുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച വിജനമായ പ്രദേശത്തിലൂടെ നടന്നുവരികയായിരുന്ന യുവതിയെ പ്രദീപ് തടഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതോടെ ആക്രമിച്ച് കീഴ്പ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടു്തതാൻ ശ്രമിക്കുകയും ചെയ്തു.
പിന്നീട് വീട്ടിലെത്തിയ യുവതി വിവരം കുടുംബത്തെ അറിയിച്ചു. കുടുംബം ഉഡുപ്പി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

