വാട്സ് ആപ്പിനെ ഫേസ്ബുക്കിന് നല്‍കികൊണ്ടുള്ള കരാറില്‍ തെറ്റുപറ്റിയെന്ന് വെളിപ്പെടുത്തി മുന്‍ ചീഫ് ബിസിനസ് ഓഫീസര്‍. 2014 ല്‍ ഫേസ്ബുക്ക് വാട്സ്‍ ആപ്പിനെ ഏറ്റെടുക്കുന്ന കാലയളവില്‍ ചീഫ് ബിസിനസ് ഓഫീസറായിരുന്നു നീരജ് അറോറയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.
2012ലെ ആദ്യ ഏറ്റെടുക്കല്‍ വാഗ്‍ദാനം നിരസിച്ച വാട്സ്ആപ്പ് പിന്നീട് 2014 ല്‍ പുതിയ നിര്‍ദേശങ്ങളുമായി സുക്കന്‍ബര്‍ഗ് വീണ്ടും സമീപിച്ചപ്പോഴാണ് കരാറിന് ധാരണയായത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള പൂർണ പിന്തുണ, പരസ്യങ്ങളെ ഒഴിവാക്കല്‍, വാട്‍സ്‍ ആപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പൂര്‍ണസ്വാതന്ത്ര്യം, ജാന്‍ കോമിനെ ബോര്‍ഡ് അംഗമാക്കും, കാലിഫോര്‍ണിയയില്‍ ഓഫീസ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവയ്ക്കില്ല, ക്രോസ് പാറ്റ്ഫോം ട്രാക്കിങ് ഉണ്ടാവില്ല തുടങ്ങി വാട്സ് ആപ്പിന്റെ ദൗത്യത്തെ പൂര്‍ണമായും അംഗീകരിക്കുന്ന രീതിയിലാണ് ഏറ്റെടുക്കല്‍ നടന്നതെന്നും നീരജ് പറയുന്നു.
എന്നാല്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയായ ശേഷം ഇതൊമല്ല സംഭവിച്ചതെന്നും ബ്രയാന്‍ ആക്ടണിന്റെ ഫേസ്ബുക്ക് ഇല്ലാതാക്കുക(ഡിലീറ്റ്ഫേസ്ബുക്ക് ) എന്ന 2018ലെ ട്വീറ്റിനെ പരാമര്‍ശിച്ചുകൊണ്ട് നീരജ് പറഞ്ഞു.
ലോകത്തിനായി നിർമ്മിക്കാൻ ആഗ്രഹിച്ച വാട്‍സ്ആപ്പിന്റെ നിഴല്‍ രൂപം മാത്രമാണ് ഇപ്പോഴുള്ളതെന്നും വാട്സ്ആപ്പിനെ കെെമാറിയതില്‍ താന്‍ മാത്രമല്ല പശ്ചാത്തപിക്കുന്നതെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. ഉപയോക്തൃ ഡാറ്റ വില്‍ക്കുകയും അതുവഴി പണം സമ്പാദിക്കുകയും ചെയ്യുന്ന ഒരു ഫ്രാങ്കെൻസ്റ്റൈൻ രാക്ഷസനായി ഫേസ്ബുക്ക് മാറുമെന്ന് തുടക്കത്തിൽ ആർക്കും അറിയില്ലായിരുന്നുവെന്നും നീരജ് വിമര്‍ശിച്ചു.
English summary;Regrets deal with Facebook; Former head of WhatsApp with the revelation
You may also like this video;