Site iconSite icon Janayugom Online

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തിൽ ഖേദിക്കുന്നു; നിലപാട് തിരുത്തി എം എം മണി

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഐ(എം) നേതാവുമായ എം എം മണി. എംഎ ബേബി പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. അത് തന്നെയാണ് തന്റെയും നിലപാട്. ഇന്നലെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. 

തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു. സംസ്ഥാനത്ത് ഉള്‍പ്പെടെ ക്ഷേമ പ്രവര്‍ത്തനം നടത്തിയിട്ടും ഇങ്ങനെയൊരു ജനവിധി വന്നതില്‍ പ്രതികരിച്ച് പോയതാണെന്നും മണി കൂട്ടിച്ചേർത്തു.

Exit mobile version