Site iconSite icon Janayugom Online

പ്രണയം നിരസിച്ചു, നിരന്തരം ശല്യം ചെയ്തു; 17 കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്

17 കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡിൽ കോച്ചിങ് ക്ലാസിൽ നിന്നും മടങ്ങിയ യുവതിയെയാണ് ആക്രമിച്ചത്. ജതിൻ മംഗ്ല എന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം ബല്ലഭ്ഗഡിലെ ശ്യാം കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്. പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

അക്രമം നടന്ന സ്ഥലത്ത് നിന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജതിൻ മംഗ്ല ഏറെ നാളായി പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നു എന്നാണ് വിവരം. എന്നാൽ പെൺകുട്ടി ഇയാളോട് സംസാരിക്കാൻ തയ്യാറായില്ല. ഇതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയെ കാത്തിരുന്ന ഇയാൾ തോക്കുമായെത്തി രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. പെൺകുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിടകൂടാനായി അന്വേഷണം നടക്കുകയാണെന്ന പൊലീസ് അറിയിച്ചു.

Exit mobile version