Site iconSite icon Janayugom Online

ആതിരയുടെ ആത്മഹത്യക്ക് പിന്നില്‍ സൈബര്‍ ആക്രമണമെന്ന് ബന്ധുക്കള്‍

കോട്ടയം കടുത്തുരുത്തിയില്‍ ആത്മഹത്യ ചെയ്ത ആതിര സൈബര്‍ ആക്രമണത്തിന്‍റെ ഇരയെന്ന് ബന്ധുക്കള്‍ . സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചത് മൂലമാണ് ആതിര ആത്മഹത്യ ചെയ്തത്. ആതിരയ്ക്ക് വിവാഹ ആലോചനകള്‍ വന്നു തുടങ്ങിയപ്പോള്‍ സുഹൃത്ത് ഭീഷിണിപ്പെടുത്തി.

തുടര്‍ന്ന് നാട്ടില്‍ നിന്ന് ഒളിവില്‍ പോയ സുഹൃത്ത് ആതിരയ്ക്കെതിരെ പോസ്റ്റുകള്‍ ഇട്ടുതുടങ്ങിയെന്നും ആരോപിക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആതിരയുടെ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. ബന്ധം അവസാനിപ്പിച്ച ശേഷവും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും അരുൺ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് പരാതി.

ആതിരയും,ഇയാളും തമ്മിലുള്ള വിവാഹാലോചനയിലേക്കുവരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ ഇയാളുടെ സ്വാഭാവം മേശമാണെന്നറിഞ്ഞതിനെ തുടർന്ന് പിന്നീട് ആലോചിക്കാമെന്നു പറഞ്ഞു. പിന്നീട് ഇരുവർക്കും തമ്മിലും പ്രശ്നങ്ങളുണ്ടായി. മുന്നോട്ടുപോകാൻ കഴിയില്ലെന്നു ആയതോടെ തമ്മിൽ പിരിഞ്ഞു. അവന് വേറെ വിവാഹവും ഉറപ്പിച്ചു. എന്നാൽ, ആതിരയ്ക്ക് വിവാഹാലോചന തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയത്. അന്ന് രാത്രി ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സുഹൃത്ത് വിഡിയോ കോളിന്റെ സ്ക്രീൻഷോട്ടുൾപ്പെടെ സേവ് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു . ഇത്തരമൊരു സാഹചര്യത്തില്‍ പൊലീസിൽ പരാതി നൽകികയാതും ആതിരയുടെ ബന്ധുക്കള്‍ പറഞ്ഞു. ഒരു തൊട്ടാവാടിയായിരുന്നില്ല ആതിര. ആരെങ്കിലും കമന്റടിച്ചാൽ അതിനു ചുട്ടമറുപടി നൽകുമായിരുന്നു. വീട്ടിലെ എറ്റവും ബോൾഡ് ആയ ആളായിരുന്നു. അവൾ വെറുതെ ഇങ്ങനെ ചെയ്യില്ല ആതിരയുടെ സോഹദരി ഭര്‍ത്താവ് അഭിപ്രായപ്പെട്ടു.കടുത്തുരുത്തി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Eng­lish summary:Relatives say cyber attack behind Athi­ra’s suicide

You may also like this video:

Exit mobile version