Site icon Janayugom Online

സൗദി അറേബ്യയിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ്

സൗദി അറേബ്യയിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ്. തുറസായ സ്ഥലങ്ങളില്‍ മാസ്‌ക് ധാരണവും സാമൂഹിക അകലം പാലനവും ഒഴിവാക്കി. എന്നാല്‍ അടച്ചിട്ട റൂമുകള്‍ക്കകത്ത് മാസ്‌ക് ധരിക്കണം. കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവര്‍ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഹോട്ടല്‍, ഹോം ക്വാറന്റീനുകള്‍ ഒഴിവാക്കി.

രാജ്യത്തേക്ക് പ്രവേശിക്കാന്‍ നെഗറ്റീവ് പി.സി.ആര്‍ അല്ലെങ്കില്‍ ആന്റിജന്‍ പരിശോധന ഫലവും ഇനി ആവശ്യമില്ല. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കല്‍ ഒഴിവാക്കി. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ഇതിനോടകം നിലവില്‍ വന്നു. രാജ്യത്ത് സന്ദര്‍ശക വിസകളില്‍ വരുന്നവര്‍ കോവിഡ് രോഗ ബാധിതരായാല്‍ അതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

Eng­lish sum­ma­ry; Relax­ation of Covid restric­tions in Sau­di Arabia

You may also like this video;

Exit mobile version