Site iconSite icon Janayugom Online

ഇടത് പക്ഷത്ത് തന്നെ തുടരും, കൂടിക്കാഴ്ച വ്യക്തിപരം; ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ വിശദീകരണവുമായി എസ് രാജേന്ദ്രൻ

ഡല്‍ഹിയല്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഐ(എം) മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ . ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നും താന്‍ സിപിഐ(എം)ല്‍ തന്നെ തുടരുമെന്നും എസ്. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടുബിജെപിയിലേക്ക് നേരത്തെ ക്ഷണമുണ്ടായിരുന്നു. എന്നാൽ പാർട്ടി വിടാൻ താത്പര്യമില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണക്കും. പാർട്ടിക്കകത്ത് ചില പ്രശ്നങ്ങളുണ്ട്. അതൊക്കെ നേതാക്കൾ ഇടപെട്ട് പരിഹരിക്കും. പാർട്ടിക്ക് ബുദ്ധിമുട്ടാകാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യും, എസ് രാജേന്ദ്രൻ പറഞ്ഞു.

കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രകാശ് ജാവദേക്കറും പ്രതികരിച്ചിരുന്നു. ബിജെപിയിലേക്ക് വരുന്നത് ചർച്ച ആയില്ലെന്നും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളാണ് ചർച്ച ആയതെന്നും അദ്ദേഹം പറഞ്ഞു. ദേവികുളത്തെ മുന്‍ സിപിഐ(എം) എംഎല്‍എ ആയിരുന്ന എസ്. രാജേന്ദ്രന്‍ ബുധനാഴ്ചയാണ് ഡല്‍ഹിയിലെത്തി ബിജെപിയുടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. 

അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്തകളൊക്കെ അദ്ദേഹം നിഷേധിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി എസ്. രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നത്.എസ്. രാജേന്ദ്രൻ സിപിഐ.എമ്മിലെ അംഗത്വം പുതുക്കാത്തത് വലിയ വാർത്ത ആയിരുന്നു. അന്ന് മുതൽ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു.എന്നാൽ ഈ വാർത്തകളൊക്കെ തള്ളിക്കൊണ്ട് അടുത്തിടെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ എസ്. രാജേന്ദ്രൻ പങ്കെടുത്തിരുന്നു. അംഗത്വം പുതുക്കുമെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നു.

Eng­lish Summary:

Remains on the left, the meet­ing is per­son­al; S Rajen­dran explains the inci­dent of his meet­ing with Javadekar

You may also like this video:

Exit mobile version