പോക്സോ കേസിലെ റിമാൻറ് പ്രതി കാസർകോട്ടെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡിൽ കഴിയുകയായിരുന്ന ദേളി സ്വദേശിയായ മുബഷിറിനെ (30) യാണ് ബുധനാഴ്ച രാവിലെ കാസർകോട് സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാളെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്ത്. കാസർകോട് സ്പെഷ്യൽ സബ് ജയിലിലാണ് റിമാൻഡിൽ പാർപ്പിച്ചിരുന്നത്. ബുധനാഴ്ച രാവിലെയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായാണ് വിവരം. മരണവുമായി ബന്ധപ്പെട്ട് കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.
പോക്സോ കേസിലെ റിമാൻ്റ് പ്രതി കാസർകോട്ടെ ജയിലിൽ മരിച്ച നിലയിൽ

