Site iconSite icon Janayugom Online

അമിത് ഷാക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ജാർഖണ്ഡിലെ ചൈബസ കോടതി. ജൂൺ 26‑ന് രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം കോടതി തള്ളി. 2018‑ൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസ്താവനയാണ് കേസിന് ആധാരം. “കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് പോലും ബിജെപി അധ്യക്ഷനാകാം” എന്നായിരുന്നു അമിത് ഷാക്കെതിരെ രാഹുൽ നടത്തിയ പരാമർശം.

Exit mobile version