Site iconSite icon Janayugom Online

മോഡിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്കു മുന്നിലെ സുരക്ഷ വര്‍ധിപ്പിച്ചു

rahul gandhirahul gandhi

രാഹുൽ ഗാന്ധി പാർലമെന്റില്‍ നടത്തിയ ഒന്നേ മുക്കാൽ മണിക്കൂർ പ്രസംഗം രാജ്യത്ത് വലിയ ചലനം ഉണ്ടാക്കി. വൻ ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിൽ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ രണ്ട് അധികാരകാലങ്ങളിലും മോഡി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാൽ പ്രതിപക്ഷ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങുമെന്ന ഉറപ്പാണ് ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം നൽകുന്നത്.

ഇതോടെ ലോക് സഭയില്‍ ബിജെപിക്കെതിരായ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം ബഹളം സൃഷ്ടിച്ചിരുന്നു. പാര്‍ലമെന്റിലെ പരാമര്‍ശത്തിന്റെ പേരില്‍ ഭരണകക്ഷിയുടെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ വസതിയ്ക്കു മുന്നിലെ സുരക്ഷ വര്‍ധിപ്പിച്ചു. പ്ലക്കാർഡോ ഹോർഡിങ്ങുകളോ ഉപയോഗിച്ച് ആളുകൾ പ്രതിഷേധിക്കുമെന്ന റിപ്പോര്‍ട്ടുള്ള സാഹചര്യത്തില്‍ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെയും സേനവിഭാഗത്തെയും സുരക്ഷയുടെ ഭാഗമായി വസതിക്കുമുന്നില്‍ നിയമിച്ചിട്ടുണ്ട്. 

സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കീഴിൽ എഎസ്എൽ വിഭാഗത്തോടുകൂടിയ ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിയ്ക്ക് ഏര്‍പ്പെടുത്തിയി്ടുണ്ട്. ബിജെപിയ്ക്കും മോഡിയ്ക്കും എതിരായ ഗാന്ധിയുടെ പരാമർശത്തിൽ ഡൽഹി ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു. അദ്ദേഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജയ്‌സാൽമീർ ഹൗസിന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാർ ഗാന്ധിക്കും പാർട്ടിക്കുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് നീങ്ങാൻ ശ്രമിച്ചിരുന്നു. 

Eng­lish Summary:Remarks against Modi; Secu­ri­ty has been increased in front of Rahul Gand­hi’s residence
You may also like this video

Exit mobile version