Site iconSite icon Janayugom Online

മോഡിയുടെ മാതാവിനെതിരായ പരാമർശം: രാഹുൽ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബിജെപി പ്രതിഷേധം

ന​രേ​ന്ദ്ര മോ​ദിയുടെ മാതാവിനെ വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​ക്കി​ടെ പാർട്ടി പ്രവർത്തകൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് രാഹുലിന് നേരെ പ്രതിഷേധം ഉയർന്നത്.

രാഹുലിന്‍റെ വാഹനം കടന്നു പോകുന്ന റോഡിൽ ബി.ജെ.പി പതാകയുമായി നിന്ന് പ്രവർത്തകർ രാഹുലിനും കോൺഗ്രസിനും എതിരെ മുദ്രാവാക്യം വിളിച്ചു. റോഡ് ഉപരോധിക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

അതേസമയം, ‘വോട്ട് ചോർ ഗദ്ദി ചോർ’ എന്ന മുദ്രാവാക്യം രാജ്യത്തെമ്പാടും വ്യാപിപ്പിക്കാൻ സാധിച്ചെന്നും ഇനിയും ഇക്കാര്യം കൂടുതലായി തെളിയിക്കുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.

Exit mobile version