സി കെ ചന്ദ്രപ്പന്‍ ലൈബ്രറിയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന ഐ വി ദാസ് അനുസ്മരണവും, ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. സി കെ കുമാരപ്പണിക്കർ സ്മാരകം ഹാളിൽ നടന്ന സമ്മേളനം സിപിഐ ചേർത്തല മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എസ് സച്ചിത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി യു മോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, ഗീതാ തുറവൂർ, ജി അശോകൻ, മാധവ് കെ വാസുദേവ്, കെ ഉമയാക്ഷൻ എന്നിവർ സംസാരിച്ചു.

