Site iconSite icon Janayugom Online

സ്വാതന്ത്ര്യ സമരസേനാനി പി ജി സുകുമാരന്‍ നായരെ അനുസ്മരിച്ചു

തിരുവനന്തപുരം ജില്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന തേക്കട പി.ജി സുകുമാരന്‍ നായരുടെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ചു. സി.പി.ഐ വെമ്പായം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ജി യുടെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ചനയും അനുശോചന പ്രഭാഷണവും നടത്തി. സി.പി.ഐ വെമ്പായം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ ഭാസിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി.എസ് ഗോപിപ്പിള്ള, ബിന്ദു ബാബുരാജ്, രവീന്ദ്രൻ നായർ, ഗോപകുമാർ (കുറ്റിയാണി), കുമാർ മയിലാടുംമുകൾ, രാഹുൽ, നെടുവേലി ബ്രാഞ്ച് സെകട്ടറി രാജീവ് സോമന്‍ , അസിസ്റ്റന്റ് സെക്രട്ടറി സജിത് കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. 

Exit mobile version