Site iconSite icon Janayugom Online

പൊടോര കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

ജില്ലയിലെ പ്രമുഖ കമ്മ്യുണിസ്റ്റ് നേതാവ് പൊടോര കുഞ്ഞിരാമൻ നായരുടെ പതിനാറാമത് ചരമദിനം സമുചിതമായി ആചരിച്ചു.രാവിലെ എളേരിത്തട്ടിലെ സ്മൃതി മണ്ഡപത്തിൽ സി പി ഐ വെസ്റ്റ്എളേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. പാർട്ടി ജില്ലാസെക്രട്ടറി സി പി ബാബു, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ എസ് കുര്യാക്കോസ്, എം കുമാരൻ മുൻ എംഎൽഎ, ലോക്കൽ സെക്രട്ടറി സി പി സുരേശൻ ലോക്കൽ കമ്മറ്റി അംഗങ്ങളായ യദു ബാലൻ വി പി, എം വി കുഞ്ഞമ്പു, കെ മാധവി, കെ രാജൻ, കുഞ്ഞിരാമൻ നായരുടെ മകൻ കെ പി കുഞ്ഞമ്പു മാസ്റ്റർ, മാത്യു ഇ എ കെ.പ്രഭാകരൻ എം ആർ ഗോപി, ഇ കെ ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.വെള്ളരിക്കുണ്ടിൽ വെച്ചു നടന്ന അനുസ്മരണ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി പി ബാബു, സംസ്ഥാന കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ ‚ജില്ലാ കൗൺസിൽ അംഗങ്ങളായ എ.രാഘവൻ, മേരി ജോർജ് എന്നിവർ സംസാരിച്ചു.എം കുമാരൻ മുൻ എം എൽ എ സ്വാഗതം പറഞ്ഞു.

Exit mobile version