തോപ്പിൽ അമ്മിണിയമ്മ അനുസ്മരണവും പുഷ്പാർച്ചനയും വള്ളികുന്നത്ത് നടന്നു. അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ഷാജഹാൻ ഉത്ഘാടനം ചെയ്തു. കെ ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. സി എ അരുൺകുമാർ, എൻ രവിന്ദ്രൻ, ഡി രോഹിണി, സലിം പനത്താഴ, പി ഷാജി, കെ എൻ ശിവരാമപ്പിള്ള എന്നിവർ സംസാരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചനയും നടന്നു.