മുതുകുളം സതീർഥ്യയുടെ നേതൃത്വത്തിൽ രാഷ്ട്രീയ‑സാമൂഹിക‑സന്നദ്ധ പ്രവർത്തനും സതീർഥ്യയുടെ മുൻ പ്രസിഡന്റുമായിരുന്ന സി എ റോബർട്ടിനെ അനുസ്മരിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. സതീർഥ്യ പ്രസിഡന്റ് സുരേഷ് പുത്തൻകുളങ്ങര അധ്യക്ഷനായി.
ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ജില്ലാ പ്രസിഡന്റ് ബി കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ 150 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. കേരളാ സർവകലാശാലയിൽ നിന്ന് എജ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടിയ വി ലക്ഷ്മി വിജയകുമാർ. സംസ്കൃത സർവകലാശാലയിൽ നിന്ന് എം എ വേദാന്തയിൽ ഒന്നാം റാങ്ക് നേടിയ എസ് അശ്വതി എന്നിവരെ അനുമോദിച്ചു. സതീർഥ്യ സെക്രട്ടറി എം ബാലകൃഷ്ണൻ, ജെ പ്രസന്നകുമാർ, ഡി അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.