Site icon Janayugom Online

വിദൂരവോട്ടിങ്: എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍

വിദൂരവോട്ടിങ് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയെ എതിര്‍ത്ത് പ്രതിപക്ഷപാര്‍ട്ടികള്‍. സുതാര്യവും സ്വതന്ത്രവുമായ തെര‍ഞ്ഞെടുപ്പുകളെ ഇത് നിരുത്സാഹപ്പെടുത്തുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ വ്യക്തമാക്കി.
പുതിയ സംവിധാനത്തിലൂടെ വോട്ടിങ് ശതമാനം കൂടുമെന്ന കമ്മിഷന്റെ വാദത്തെയും പാര്‍ട്ടികള്‍ ചോദ്യം ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ തൊഴില്‍തേടി കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സാധിക്കുമെന്നതാണ് റിമോട്ട് ഇവിഎമ്മിന്റെ പ്രത്യേകതയായി കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ 67.4 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. സമ്മതിദാന അവകാശം വിനിയോഗിക്കാതിരുന്ന 30 കോടിയില്‍ ഭൂരിപക്ഷവും കുടിയേറ്റ ജനതയാണെന്നും കമ്മിഷന്‍ പറയുന്നത്. 

പരിഷ്കരിച്ച യന്ത്രത്തില്‍ 72ലധികം നിയോജക മണ്ഡലങ്ങളിലേക്ക് അകലെയുള്ള പോളിങ്സ്റ്റേഷനിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് അവകാശവാദം. ഈ മാസം 16‑ന് സർവകക്ഷി യോഗത്തിൽ അതിന്റെ പ്രദർശനവും പ്രവർത്തനരീതിയുടെ വിശദീകരണവും നടത്തുമെന്നായിരുന്നു കമ്മിഷൻ അറിയിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചാൽ പദ്ധതി നടപ്പിലാക്കുമെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Remote Vot­ing: Oppos­ing Oppo­si­tion Parties

You may also like this video

Exit mobile version