Site icon Janayugom Online

സുപ്രീം കോടതി ഇ‑മെയിലിൽ മോഡി ചിത്രം തിരുകിക്കയറ്റി ; വിവാദമായപ്പോള്‍ ഒഴിവാക്കി എന്‍ഐസി

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇ‑മെയിലില്‍ ഉൾപ്പെടുത്തിയ പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്രസർക്കാരിന്റെ മുദ്രാവാക്യവും ഒഴിവാക്കാന്‍ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനോട് സുപ്രീം കോടതി നിർദേശിച്ചു. പകരം സുപ്രീം കോടതിയുടെ ചിത്രം ഉൾപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി.
ഔദ്യോഗിക ഇ‑മെയിലിന്റെ ഫൂട്ടർ ഭാഗത്താണ് ‘സബ്കാ സാത്ത്, സബ്കാ വിശ്വാസ്’ എന്ന മുദ്രാവാക്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നത്. സുപ്രീം കോടതി അയക്കുന്ന ഏത് മെയിലിനൊപ്പവും ഇതുണ്ടാകും.
ഔദ്യോഗിക മെയിലുകളില്‍ മോഡിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത് അഭിഭാഷകരാണ് ആദ്യം ചോദ്യംചെയ്തത്. സുപ്രീം കോടതി അഭിഭാഷകരുടെ വാട്‌സാപ് ഗ്രൂപ്പില്‍ വിഷയം വലിയ ചര്‍ച്ചയായി മാറി. കോടതിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ചോദ്യംചെയ്യുന്ന നടപടിയാണിതെന്ന് നിരവധി അഭിഭാഷകര്‍ ആശങ്ക പ്രകടിപ്പിച്ചു. തുടര്‍ന്ന് ചിത്രം നീക്കം ചെയ്യാന്‍ സാങ്കേതികവശം കൈകാര്യം ചെയ്യുന്ന എൻഐസിയോട് സുപ്രീംകോടതി രജിസ്ട്രി ആവശ്യപ്പെടുകയായിരുന്നു. ഉത്തരവ് പ്രകാരം ഫൂട്ടര്‍ നീക്കം ചെയ്തിട്ടുമുണ്ട്.

Eng­lish sum­ma­ry; Remove PM’s Pho­to & Slo­gan From Court’s Offi­cial Email: SC To NIC

You may also like this video;

Exit mobile version