Site iconSite icon Janayugom Online

സഞ്‌ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

യൂട്യൂബർ സഞ്ജു ടെക്കിയുടെ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ് . 8 വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകളായതിനാലാണ് നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയാണ് നിയമ ലംഘനങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യണമെന്ന് യൂട്യൂബിന് കത്ത് നൽകിയത്.

സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത്തിനു പിന്നലെയാണ് വീഡിയോകളും നീക്കം ചെയ്തത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. സഞ്ജു നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു, പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ചു. തുടർന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നുമാണ് ഉത്തരവിൽ പറയുന്നുണ്ട്. നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തെന്ന് എംവിഡി ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Summary:Remove San­ju Techi’s videos from YouTube

You may also like this video

Exit mobile version