Site iconSite icon Janayugom Online

അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നു; മഞ്ഞക്കൊന്നയ്ക്ക് ടാറ്റാ…

വയനാട് വൈൽഡ് ലൈഫ് ഡിവിഷനില്‍ 12300 ഹെക്ടര്‍ വനഭൂമിയില്‍ വ്യാപിച്ചു കിടക്കുന്നതും വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിന് ദോഷം ഉണ്ടാക്കുന്നതുമായ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ 1672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പിലാക്കുന്നത്. 5.31 കോടി രൂപയുടെ ഈ പദ്ധതി നബാർഡിന്റെ സഹായത്തോടെ മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

പത്ത് സെന്റിമീറ്ററിന് മുകളിൽ വണ്ണമുള്ള തൈകൾ തൊലി നീക്കം ചെയ്തുകൊണ്ട് അവ ഉണക്കി കളയുകയാണ് ചെയ്യുക. പത്ത് സെ.മീറ്ററിൽ താഴെ വണ്ണമുള്ളവ പിഴതു കളയും. സസ്യഭുക്കുകളായ വന്യജീവികൾക്ക് ഉപയോഗപ്രദമല്ലാത്തതും തദ്ദേശയിനം വൃക്ഷങ്ങളെ വളരാന്‍ അനുവദിക്കാത്തതുമായ മഞ്ഞക്കൊന്ന കാടിന്റെ ജൈവസമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്. 

Eng­lish Summary:removing plants Wayanad Wildlife Division

You may also like this video

Exit mobile version