മലയാള സിനിമയിലെ വിസ്മയ കാഴ്ചകൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രശസ്ത കലാസംവിധായകൻ കെ ശേഖർ(72) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ സിനിമകളുടെ കലാസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ജിജോ പുന്നൂസിന്‍റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തെത്തിയ പടയോട്ടത്തിന്‍റെ കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമയില്‍ ശേഖറിന്‍റെ തുടക്കം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്ന് മുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിടെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഹിറ്റ് പാട്ടിലെ കറങ്ങുന്ന മുറി ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു.
പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

