Site iconSite icon Janayugom Online

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ (55) അന്തരിച്ചു. അർബുദം ബാധിച്ച് കൊൽക്കൊത്തയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉത്തർപ്രദേശിലെ ബദായുനിലായിരുന്നു ജനിച്ചത്. റാഷിദ് ഖാൻ പത്മഭൂഷൺ ഉസ്‌താദ് നിസാർ ഹുസൈൻ ഖാന്റെ ശിക്ഷണത്തിലാണു റാഷിദ് ഖാൻ ഹിന്ദുസ്‌ഥാനി ശാസ്‌ത്രീയ സംഗീതം സ്വായത്തമാക്കിയത്. 

1977‑ൽ പതിനൊന്നാം വയസ്സിൽ ആദ്യമായി സംഗീതപരിപാടി നടത്തി. ഇന്ത്യയിലെയും വിദേശങ്ങളിലെയും നിരവധി വേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ച പ്രഗല്‍ഭനായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. രാജ്യം പദ്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. റാഷിദ് ഖാന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.

Eng­lish Summary;Renowned Hin­dus­tani musi­cian Ustad Rashid Khan passed away
You may also like this video

Exit mobile version