Site iconSite icon Janayugom Online

പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു

പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷനായിരുന്നു. കേരള ചരിത്ര കോൺഗ്രസ് സ്ഥാപക അധ്യക്ഷനുമായിരുന്നു. 

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനാണ്. ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസവും പാലക്കാട് ഗവൺമെന്റ് വിക്ടോറിയകോളജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കി. രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും കരസ്ഥമാക്കി. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായി.

Exit mobile version