പ്രശസ്ത നിർമാതാവും എ വി എം സ്റ്റുഡിയോസ് ഉടമയുമായ എം ശരവണൻ അന്തരിച്ചു. എവിഎം പ്രൊഡക്ഷന്‍സിന്റെയും എവിഎം സ്റ്റുഡിയോസിന്റെയും ഉടമയാണ്. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. സംവിധായകനും നിര്‍മ്മാതാവുമായ അച്ഛന്‍ എ വി മേയ്യപ്പന്‍ 1945 ല്‍ സ്ഥാപിച്ചതാണ് എവിഎം സ്റ്റുഡിയോസ്. മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിര്‍മ്മാതാവാണ്.
86 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

