Site iconSite icon Janayugom Online

‘ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യ സംഭവമല്ല’; നാടുകടത്തിയ യു എസ് നടപടിയെ ന്യായികരിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി

അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ യു എസ് നടപടിയെ ന്യായികരിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ.അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പ്രതികരിച്ചു. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. 

നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. അനധികൃത കുടിയേറ്റക്കാരെ വിലങ്ങു വയ്ക്കുന്നത് അമേരിക്കൻ സർക്കാർ നയമാ‌ണ്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്. അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണം — ജയശങ്കർ പറഞ്ഞു.

Exit mobile version