യമനിൽ പത്താംദിവസവും അമേരിക്കയുടെ വ്യോമാക്രമണം ശക്തമായി തുടരുന്നു. തിങ്കളാഴ്ച യമനിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക ആക്രമണത്തിൽ പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഹൂതികളുടെ ആയുധ ഫാക്ടറികളിലടക്കം ആക്രമണം നടത്തി. അതേസമയം നേതാവ് കൊല്ലപ്പെട്ടെന്ന വാർത്തകൾ ഹൂതികൾ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും അവർ അറിയിച്ചു.പലസ്തീനിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേലിനെതിരെയും ചെങ്കടലിൽ അമേരിക്കൻ പടക്കപ്പലുകൾക്കു നേരെയും മിസൈൽ, ഡ്രോൺ ആക്രമണം ഹൂതികൾ ശക്തമാക്കിയതോടെയാണ് അമേരിക്ക വ്യോമാക്രമണം തുടങ്ങിയത്.