Site iconSite icon Janayugom Online

കൊളംബിയയില്‍ ഇടതുപക്ഷം വലതുപക്ഷ ഭരണത്തിന് അന്ത്യംകുറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കൊളംബിയയില്‍ ഇടതു നേതാവ് ഗസ്റ്റാവോ പെട്രോ വിജയം വരിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. പതിറ്റാണ്ടുകളായുള്ള വലതുപക്ഷ ഭരണത്തിന് അന്ത്യംകുറിച്ച് ഇടതുപക്ഷ മുന്നണിയായ ‘ഹിസ്റ്റോറിക്കല്‍ പാക്ടി‘ന്റെ ഗസ്റ്റാവോ പെട്രോ വിജയം വരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 3.9 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. മുന്‍ ഗറില്ലാ പോരാളികൂടിയായ പെട്രോയ്ക്ക് 41 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ടെന്ന് ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കി.

വലതുപക്ഷ സ്ഥാനാര്‍ഥി ഫെഡറികോ ഗട്ടിറെസിന് 27 ശതമാനവും അഴിമതിവിരുദ്ധ ലീഗ് സ്ഥാനാര്‍ഥി റൊഡോള്‍ഫോ ഹെര്‍ണാണ്ടസിന് 21 ശതമാനവും വോട്ടാണ് ലഭിച്ചത്. ആഫ്രോ കൊളംബിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഫ്രാന്‍ഷ്യ മാര്‍ക്വെസാണ് ഇടതുപക്ഷ മുന്നണിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ജയിച്ചാല്‍ കൊളംബിയയുടെ കറുത്ത വംശജയായ ആദ്യ വൈസ് പ്രസിഡന്റാകും ഇവര്‍. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിദേശത്തുള്ള കൊളംബിയന്‍ പൗരര്‍ 23മുതല്‍ വോട്ട് രേഖപ്പെടുത്തി തുടങ്ങി.

Eng­lish sum­ma­ry; Report that the left will end right-wing rule in Colombia

You may also like this video;

Exit mobile version