കുതിച്ചുയരുന്ന പണപ്പെരുപ്പം 2023‑ൽ രണ്ടാം വർഷവും ശമ്പള വർധനയിൽ വലിയ കുറവുണ്ടാക്കുമെന്ന് സർവേ. ആഗോളതലത്തിൽ 37% രാജ്യങ്ങൾക്കാണ് യഥാര്‍ത്ഥ ശമ്പള വര്‍ധനവ് നടപ്പാക്കാന്‍ സാധിക്കുകയെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വർക്ക്ഫോഴ്സ് കൺസൾട്ടൻസി ഇസിഎ ഇന്റർനാഷണൽ പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലാണ് ശമ്പളവര്‍ധനവില്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യുക. ശരാശരി 1.5% കുറവാണ് പണപ്പെരുപ്പത്തിലുണ്ടായത്. 2000‑ൽ സർവേ ആരംഭിച്ചതുമുതൽ, യുകെയിലെ ജീവനക്കാർക്ക് ഈ വർഷം ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. 3.5% ശരാശരി ശമ്പള വർദ്ധനവുണ്ടായിട്ടും, 9.1% ശരാശരി നാണയപ്പെരുപ്പം കാരണം ശമ്പളം 5.6% കുറഞ്ഞു. 2023‑ൽ വീണ്ടും ശതമാനം കുറയാനും സാധ്യതയുള്ളതായും സര്‍വേ പ്രവചിക്കുന്നു. യുഎസില്‍ ഈ വർഷത്തെ 4.5% റിയൽ‑ടേം ഇടിവ് അടുത്ത വർഷം പണപ്പെരുപ്പം കുറയുന്നത് വഴി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ശമ്പള വർദ്ധനവായി പരിണമിക്കും. ശമ്പളം വർധിക്കുമെന്ന് പ്രവചിച്ച ആദ്യ 10 രാജ്യങ്ങളിൽ എട്ടെണ്ണം ഏഷ്യൻ രാജ്യങ്ങളാണ്, ഇന്ത്യ നയിക്കുന്നത് 4.6%, വിയറ്റ്നാം 4.0%, ചൈന 3.8% എന്നിങ്ങനെയാണ്.
3.4 ശതമാനമായി ബ്രസീലും 2.3 ശതമാനമായി സൗദി അറേബ്യയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. ആകെ മൂന്നിലൊന്ന് രാജ്യങ്ങളില്‍ മാത്രമാണ് ശമ്പള വര്‍ധനവുണ്ടാകുക. അതേസമയം 2022നെക്കാള്‍ മികച്ച വര്‍ഷമായിരിക്കുമെന്നും സര്‍വേ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം 2022 ൽ ശരാശരി ശമ്പളം 3.8 ശതമാനം കുറഞ്ഞു.68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം ബഹുരാഷ്ട്ര കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസിഎയുടെ സാലറി ട്രെൻഡ് സർവേ.
അടുത്ത വര്‍ഷം ശമ്പള വര്‍ധനവുണ്ടാകുന്ന 10 രാജ്യങ്ങൾ ഇവയാണ്
1. ഇന്ത്യ (4.6%)
2. വിയറ്റ്നാം (4.0%)
3. ചൈന (3.8%)
4. ബ്രസീൽ (3.4%)
5. സൗദി അറേബ്യ (2.3%)
6. മലേഷ്യ (2.2%)
7. കംബോഡിയ (2.2%)
8. തായ്‌ലൻഡ് (2.2%)
9. ഒമാൻ (2.0%)
10. റഷ്യ (1.9%)
കുറവ് പ്രതീക്ഷിക്കുന്ന രാജ്യങ്ങള്‍ ഇനിപ്പറയുന്നവയാണ്
1. പാകിസ്ഥാൻ (-9.9%)
2. ഘാന (-11.9%)
3. തുർക്കി (-14.4%)
4. ശ്രീലങ്ക (-20.5%)
5. അർജന്റീന (-26.1%)
English Summary: Report that there will be an increase in salaries in India next year
You may like this video also