Site iconSite icon Janayugom Online

ആശങ്ക…ഉമിനിയില്‍ വീണ്ടും പുലിയിറങ്ങി

ഉ​മി​നി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. ജ​ന​വാ​സ മേ​ഖ​ല​യാ​യ സൂ​ര്യ ന​ഗ​റി​ലാ​ണ് പു​ലി എ​ത്തി​യ​ത്. കഴിഞ്ഞ ദിവസം പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള മേഖലയാണിത്. നാ​യ്ക്ക​ളു​ടെ കു​ര കേ​ട്ട് നോ​ക്കി​യ ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൻറെ വാ​ച്ച​ർ ഗോ​പി​യാ​ണ് പു​ലി​യെ ക​ണ്ട​ത്. ഈ ​മേ​ഖ​ല​യി​ൽ നി​ന്നും നാ​യ്ക്ക​ളു​ടെ ത​ല​യോ​ട്ടി​യും എ​ല്ലി​ൻ കഷണ​ങ്ങ​ളും കണ്ടെത്തിയിട്ടുണ്ട്. 

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​മി​നി​യി​ലെ ആ​ളൊ​ഴി​ഞ്ഞുകി​ട​ന്ന വീ​ട്ടി​ൽ നി​ന്നും ര​ണ്ട് പു​ലി​ക്കുഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. മാ​ധ​വ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീടാണിത്. 

പു​ലിക്കുഞ്ഞു​ങ്ങ​ളെ കൂ​ട്ടി​ൽ​വ​ച്ച് അ​മ്മ പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടുകയായിരുന്നു. കൂ​ടി​ന് സ​മീ​പ​മെ​ത്തി​യ അ​മ്മ പു​ലി ഒ​രു കു​ഞ്ഞു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ അ​ക​മ​ല​യി​ലെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​മ്മ പു​ലി ഇ​നി വ​രി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ കൂ​ട് മാ​റ്റാ​ൻ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് വീ​ണ്ടും പു​ലി​യെ നാ​ട്ടു​കാ​ർ കണ്ടത്.
eng­lish summary;reported leop­ard pres­ence again in Umini
you may also like this video;

Exit mobile version