Site icon Janayugom Online

നടിയെ ആക്രമിച്ചകേസിലെ തെളിവായ മെമ്മറി കാര്‍ഡ് മുന്നു തവണ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. 

മജിസ്ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2018 ജനുവരി ഒൻപതിന് രാത്രി 9.58നാണ് മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ 2018 ഡിസംബർ 13നാണ് മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10. 58നാണ് മഹേഷ് മോഹൻ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്. 2021 ജൂലൈ 19ന് കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ ശിരസ്തദാറിന്റേതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശിരസ്തദാർ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടത്. 

വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോഗിച്ചതും ശിരസ്തദാറിന്റെ ഫോണിലാണെന്ന് ജഡ്ജ് ഹണി എം വർഗീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശങ്ങൾ ലംഘിച്ചത് ബോധപൂർവമാണ്. ഹൈക്കോടതി നിർദേശിച്ചത് ഫാക്ട് ഫൈൻഡിങ്ങാണ്. പക്ഷേ, നടത്തിയത് ഫാക്ട് ഹൈഡിങ്ങാണ്. സംഭവത്തിൽ ഉടൻ ക്രിമിനൽ കേസ് എടുക്കണം. കേസ് ഹൈക്കോടതി നിരീക്ഷണത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. 

Eng­lish Summary:
Report­ed­ly, the mem­o­ry card used as evi­dence in the actress assault case was ille­gal­ly checked three times

You may also like this video:

Exit mobile version