Site icon Janayugom Online

ട്രെയിന്‍ യാത്രക്കാര്‍ക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തതെറ്റ്; നിതീഷ് കുമാർ

ബിഹാറിലെ മധുബനി റയിൽവേ സ്റ്റേഷനിൽ അടുത്തിടെ 148 യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ റിപ്പോർട്ടുകൾ തെറ്റാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. വടക്കൻ ബിഹാർ ജില്ലയിൽ പുതിയ കേസുകളൊന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മധുബാനിയിൽ പുതിയ കോവിഡ് കേസുകളൊന്നും കണ്ടെത്തിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന 148 യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥരീകരിച്ച സമീപകാല റിപ്പോർട്ടുകൾ തെറ്റാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അത് ആശങ്കയുണ്ടാക്കുന്ന വിഷയമായിരുന്നു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അത് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബർ 18നും 20നും ഇടയിൽ ശേഖരിച്ച 148 സാമ്പിളുകളിൽ 76 എണ്ണം പോസിറ്റീവ് ആണെന്ന് റാപിഡ് ആന്റിജൻ ഡിറ്റക്ഷൻ (ആർഎഡി) തെറ്റായി റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. തെറ്റായ റിപ്പോർട്ടുകൾ നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടകായും ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
eng­lish summary;reports of 148 train pas­sen­gers test­ing covid pos­i­tive false says nitish kumar
you may also like this video;

Exit mobile version