Site iconSite icon Janayugom Online

റിപ്പബ്ലിക് ദിനവും ഷാർജ ഭരണാധികാരികാരിയുടെ സ്ഥാനാരോഹണത്തിന്റെ അമ്പതാം വാർഷികവും ആഘോഷിച്ചു

ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷവും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സ്ഥാനാരോഹണത്തിൻ്റെ അമ്പതാം വാർഷികവും അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഷാർജ റൂളേഴ്സ് ഓഫീസ് പ്രോട്ടോകോൾ വിഭാഗം തലവൻ മുഹമ്മദ് ഒബൈദ് സാലിം അൽ സാബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. പിശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഷാർജ ഭരണാധികാരിയുടെ സ്ഥാനാരോഹണത്തിൻ്റെ അമ്പതാം വാർഷിക കേക്ക് സാലിം അൽ സാബി മുറിച്ചു.

പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീർ ടി. വി സ്വാഗതവും ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. ഷെയ്ഖ് ഹംദാൻ അവാര്‍ഡ് ജേതാവും ഷാര്‍ജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയുമായ ഇവാന എൽസ വിനോജിനെയും, ജീവകാരുണ്യ പ്രവർത്തകനും ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ ജീവനക്കാരനുമായ റിയാസ് ഇസ്മായിൽ ചെർക്കളയെയും ചടങ്ങിൽ ആദരിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജയിലും അസോസിയേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നടന്ന വിവിധ ചടങ്ങുകളിൽ വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്‍റ് ജനറല്‍സെക്രട്ടറി മനോജ് ടി വർഗീസ്, ജോയിന്‍റ് ട്രഷറർ ബാബു വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, സാം വർഗീസ്, കുഞ്ഞമ്പു നായർ, ജബ്ബാർ എ. കെ, പ്രദീഷ് ചിതറ, ഹരിലാൽ അബ്ദുമനാഫ്, കെ. സുനിൽ രാജ് അബ്ദുൽ മനാഫ് എന്നിവരും ഷാർജ ഇന്ത്യൻ സ്കൂൾ സ് സി. ഇ. ഓ കെ. ആർ. രാധാകൃഷ്ണൻ നായർ, സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജന്‍, മുഹമ്മദ് അമീന്‍, അൽ ഇബ്തിസാമ സ്കൂൾ പ്രിൻസിപ്പാൾ ജയനാരായണൻ, വൈസ് പ്രിന്‍സിപ്പല്‍മാരായ മിനി മേനോന്‍, രാജീവ് മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.

രാവിലെ അസോസിയേഷനിൽ ദുബൈ ഇന്ത്യൻ കോൺസുലർ ഉത്തം ചന്ദ് ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ഷാർജ ഇന്ത്യൻ സ്കൂളുകളിലും അൽ ഇബ്തിസാമ സ്കൂളിലും പ്രസിഡന്റ് അഡ്വ. വൈ. എ. റഹീമും പതാക ഉയർത്തി.

ENGLISH SUMMARY:Republic Day and the fifti­eth anniver­sary of the acces­sion of the ruler of Sharjah
You may also like this video

Exit mobile version