Site icon Janayugom Online

റിപ്പബ്ലിക്ക് ദിനാഘോഷം; കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകള്‍ രണ്ട് മണിക്കൂറില്‍ കൂടരുത്

റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഘോഷയാത്രകൾ രാവിലെ എട്ടിന് ആരംഭിച്ച് 10 ന് മുമ്പ് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്.
ഏറ്റവും മുൻപിൽ കുട്ടികളും കുട്ടികളുടെ ഏറ്റവും പിറകിലായി ജനപ്രതിനിധികളും മറ്റുള്ളവരും എന്ന തരത്തിൽ ഘോഷയാത്രകൾ ക്രമീകരിക്കണം. ഘോഷയാത്രകളിൽ കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു.

പൊതു വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, നഗരകാര്യം എന്നീ വകുപ്പ് സെക്രട്ടറിമാരും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉത്തരവിന്മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നടപടി റിപ്പോർട്ട് 2012 ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയില്‍ 9.30 ന് ആരംഭിച്ച ഘോഷയാത്ര 12 മണിക്കാണ് അവസാനിച്ചതെന്നും ഇത് കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി കൊല്ലം കുന്നത്തൂർ ഈസ്റ്റ് സ്വദേശി പരാതി നല്‍കിയിരുന്നു. ഇതിലാണ് കമ്മിഷന്റെ നിര്‍ണായക ഉത്തരവ്.

Eng­lish Sum­ma­ry: Repub­lic Day Cel­e­bra­tion ; child rights com­mis­sion circular
You may also like this video

Exit mobile version