Site iconSite icon Janayugom Online

റിപ്പബ്ലിക് ദിനം: ജനുവരി 26 വരെ ഡൽഹി വിമാനത്താവളത്തിൽ നിയന്ത്രണം

റിപ്പബ്ലിക് ദിനത്തിന്റെ ഭാ​ഗമായി ഡൽഹിയിൽ കടുത്ത നിയന്ത്രണം. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് മുതൽ ജനുവരി 26 വരെ രാവിലെ 10.20 മുതൽ ഉച്ചയ്ക്ക് 12.45 വരെ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ സമയം വിമാനങ്ങൾ ലാൻഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയില്ലെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. 

ശൈത്യം മൂലം വ്യോമയാന ഗതാഗതത്തിൽ വലിയ പ്രയാസങ്ങൾ നേരിടുന്ന ഘട്ടത്തിലെ പുതിയ നിയന്ത്രണം ആയിരകണക്കിന് യാത്രക്കാരെ ബാധിച്ചേക്കും. വിമാനങ്ങളുടെ കാലതാമസം, തടസങ്ങൾ, റദ്ദാക്കലുകൾ തുടങ്ങി യാത്രക്കാരുടെ ദുരിതങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. 

Eng­lish Summary;Republic Day: Con­trol at Del­hi Air­port till Jan­u­ary 26
You may also like this video

Exit mobile version