Site icon Janayugom Online

പട്ടം എസ് യു ടി യില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം എസ്യുടി ആശുപത്രിയില്‍ സമുചിതമായി ആഘോഷിച്ചു. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പതാകയുയര്‍ത്തി. തദവസരത്തില്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും എസ് യു ടി നഴ്‌സിംഗ് സ്‌കൂള്‍ യൂത്ത് റെഡ് ക്രോസ്സ് യൂണിറ്റും ചേര്‍ന്ന് പരേഡ് നടത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍, കാര്‍ഡിയോ വാസ്‌ക്കുലര്‍ സര്‍ജന്‍ ഡോ. ഉണ്ണികൃഷ്ണന്‍, ജനറല്‍ സര്‍ജന്‍ ഡോ. ജെയിംസ്, ചീഫ് ലയ്‌സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍, സെക്യൂരിറ്റി ഓഫീസര്‍ ജേക്കബ് സാമുവല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

 

Eng­lish Sum­ma­ry : Repub­lic Day was cel­e­brat­ed at Pat­tom SUT

you may also like this video

Exit mobile version