Site iconSite icon Janayugom Online

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മത്സരം: റോണ്‍ ഡി സാന്റിസ് പിന്മാറി

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പിന്മാറി. സ്ഥാനാര്‍ത്ഥിത്വ മത്സരത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന എതിരാളിയാകുമെന്ന് വിലയിരുത്തിയ വ്യക്തിയാണ് സാന്റിസ്. അയോവയില്‍ നടന്ന ആദ്യ ഉള്‍പ്പാര്‍ട്ടി മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. ട്രംപിന് പിന്തുണയും സാന്റിസ് പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക­ന്‍ പാര്‍ട്ടിയുടെ പ്ര­സിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തി­ല്‍ യുഎന്‍ മുന്‍ അംബാസഡര്‍ നിക്കി ഹേലി മാത്രമാണ് ട്രംപിന് എതിരാളിയായി അവശേഷിക്കുന്നത്. 

റിപ്പബ്ലിക്കന്‍ പ്രെെമറി വോട്ടര്‍മാരില്‍ ഭൂരിഭാഗവും ഡൊണാള്‍‍ഡ് ട്രംപിന് മറ്റൊരു അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ സാന്റിസ് പ്രതികരിച്ചു. അയോവയിൽ നടന്ന പ്രൈമറിയിൽ ഡി സാന്റിസിന് 21 ശതമാനവും നിക്കി ഹേലിക്ക് 19 ശതമാനം വോട്ടുമാണ് ലഭിച്ചത്.
നേവൽ ഉദ്യോഗസ്ഥനായിരുന്ന സാന്റിസ് 2018ലാണ് ഫ്ലോറിഡ ഗവർണറായി നിയമിക്കപ്പെടുന്നത്. ട്രംപിന്റെ പിന്തുണയോടെയായിരുന്നു പദവിയിലെത്തിയതെങ്കിലും പിന്നീട് അദ്ദേഹം അകലം പാലിച്ചിരുന്നു. 

Eng­lish Summary;Republican race: Ron DeSan­tis withdraws
You may also like this video

Exit mobile version