Site iconSite icon Janayugom Online

കമലാ ഹാരീസിന് ഹസ്താദാനം ചെയ്യാന്‍ വിസമ്മതിച്ച് റിപ്പബ്ളിക്കന്‍ സെനറ്റര്‍ ഡൈബ് ഫിഷറിന്റെ ഭര്‍ത്താവ്

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരീസിന് ഹസ്താദാനം ചെയ്യാന്‍ വിസമ്മതിച്ച റിപ്പബ്ളിക്കന്‍ സെനറ്റര്‍ ഡൈബ് ഫിഷറിന്റെ ഭര്‍ത്താവ്, ഇക്കഴിഞ്ഞ മൂന്നാം തീയതി നടന്ന വാർഷിക സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു സംഭവം.ഹസ്തദാനം ലഭിക്കാതിരുന്ന കമലാ ഹാരിസിന്റെ പ്രതികരണം അതിലേറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അമേരിക്കൻ സെനറ്റിന്റെ അധ്യക്ഷനാണ് വൈസ് പ്രസിഡന്റ്.

സാധാരണയായി ഓരോ കോൺ​ഗ്രസ് സെഷന്റെ തുടക്കത്തിലും വൈസ് പ്രസിഡന്റ് പുതിയ സെനറ്റർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചടങ്ങിനിടെയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ഒന്നടങ്കം പതിഞ്ഞ സംഭവവികാസങ്ങൾ നടന്നത്. മൂന്നാം തവണയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡെബ് ഫിഷർ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രതിജ്ഞ ചൊല്ലിക്കൊടുത്തശേഷം ഫിഷറെ കമലാഹാരിസ് അഭിനന്ദിച്ചു. തുടർന്ന് ഇവരുടെ ഭർത്താവ് ബ്രൂസ് ഫിഷർക്കുനേരെ ഹസ്തദാനത്തിന് സമീപിച്ചെങ്കിലും അദ്ദേഹം നന്ദി മാത്രം പറയുകയാണുണ്ടായത്. ബ്രൂസിന്റെ പ്രതികരണത്തിൽ ഒന്നുഞെട്ടിയ കമലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. കുഴപ്പമില്ല. ഞാൻ പിടിച്ച് കടിക്കുകയൊന്നുമില്ല. പേടിക്കേണ്ട. ബ്രയാൻ ടെയ്ലർ എന്നയാളാണ് സംഭവത്തിന്റെ വീഡിയോ എക്സിലൂടെ പങ്കുവെച്ചത്. ബ്രൂസിനെ അനുകൂലിച്ചും വിമർശിച്ചുമെല്ലാം പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. 

Exit mobile version