ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തനം “ഓപ്പറേഷന്‍ കാവേരി’ ഇന്ത്യ അവസാനിപ്പിച്ചു.
3,862 പേരെ ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 25‑നാണ് സുഡാനിലെ രക്ഷാദൗത്യം ആരംഭിച്ചത്. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഓപ്പറേഷന്‍ കാവേരിയിലൂടെ ഒഴിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനില്‍ കുടുങ്ങിയവരെ ആദ്യം പോര്‍ട്ട് സുഡാനില്‍ കൊണ്ടുവന്ന് അവിടെ നിന്ന് ജിദ്ദയിലെത്തിച്ചശേഷം ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. ജിദ്ദ കൂടാതെ സൗത്ത് സുഡാന്‍, ഈജിപ്ത്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
english summary: Rescue from Sudan; Operation Kaveri has ended
you may also like this video: