Site iconSite icon Janayugom Online

14 അടിയുള്ള രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി രക്ഷാപ്രവര്‍ത്തകന്‍: കൊത്താനാഞ്ഞ രാജവെമ്പാലയെ പിടിച്ചത് വെറും കൈകൊണ്ട്!

kingcobrakingcobra

ജനവാസ മേഖലയില്‍ ആശങ്കപരത്തിയ കൂറ്റന്‍ രാജവെമ്പാലയെ രക്ഷാപ്രവര്‍ത്തകന്‍ വെറുംകൈകൊണ്ട് പിടികൂടി. തായ്‌ലൻഡിലെ ക്രാബി പ്രവിശ്യയിൽ എണ്ണപ്പന തോട്ടത്തിലേക്ക് ഇഴഞ്ഞെത്തിയ രാജവെമ്പാല സമീപത്തുള്ള വീടിന്റെ സെപ്റ്റിക്ടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഓ നാങ് സുരക്ഷാസംഘത്തിലെ അംഗമായ സൂറ്റീ നേവാദ് ഇതിനെ പിടികൂടിയത്.

20 മിനിട്ടോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് സൂറ്റീ നേവാദിന് പാമ്പിനെ പൂർണമായും വലിച്ച് പുറത്തേക്കിടാനായത്. 4.5 മീറ്ററോളം നീളവും 10 കിലോയൊളം ഭാരവുമുണ്ടായിരുന്നു കൂറ്റൻ പാമ്പിന്. യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ വെറും കൈകൊണ്ടാണ് സൂറ്റീ നേവാദ് പാമ്പിനെ പുറത്തെത്തിച്ചത്. കൃത്യമായ പരിശീലനം കൊണ്ട് മാത്രമാണ് തനിക്ക് പാമ്പിനെ അനായാസേന പിടികൂടാൻ സാധിച്ചതെന്ന് സൂറ്റീ നേവാദ് വിശദീകരിച്ചു.

 

Eng­lish Sum­ma­ry: Res­cue work­er catch­es 14-foot-tall king cobra

 

You may like this video also

Exit mobile version