കഴുത്തില്‍ കയര്‍ കുടുങ്ങിയ കാട്ടുപോത്തിനെ ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് രക്ഷിച്ചു. കോത്തഗിരി നന്ദനാട് ഗ്രാമത്തിലെ സ്വകാര്യതേയിലത്തോട്ടത്തില്‍ വെള്ളിയാഴ്ച യാണ് സംഭവം. തൊഴിലാളികളാണ് കഴുത്തില്‍ കയര്‍ കുടുങ്ങിയ കാട്ടുപോത്തിനെ കണ്ടത്.
വനംവകുപ്പ് ജീവനക്കാരായ രാജേഷ്, ഫെലിക്‌സ് എന്നിവരുടെ നേതൃത്വത്തില്‍ കാട്ടുപോത്ത് സമീപം പോയി കയര്‍ വെട്ടി മാറ്റുകയായിരുന്നു. കയര്‍ കഴുത്തില്‍ ചുറ്റിയതിനാല്‍ എങ്ങോട്ടും തിരിയാന്‍ പറ്റാതെ കിടക്കുകയായിരുന്നു. വനംവകുപ്പ് ജീവനക്കാര്‍ കയര്‍ വെട്ടിമാറ്റിയ ശേഷം കഴുത്തില്‍ പറ്റിയ മുറിവിന് മരുന്നുകള്‍ വെച്ചുകൊടുത്തു. ഈ ഭാഗങ്ങളില്‍ കാട്ടുപോത്തുകള്‍ തേയിലത്തോട്ടത്തില്‍ ഗ്രാമങ്ങളിലും ഇറങ്ങുന്നത് നിത്യസംഭവമാണ്.