Site iconSite icon Janayugom Online

കീമോ തെറാപ്പിയില്ലാത്ത കാന്‍സര്‍ ചികിത്സയുമായി ഗവേഷകര്‍

cancercancer

കാന്‍സര്‍ ചികിത്സയില്‍ കീമോ,റേഡിയേഷന്‍ തെറാപ്പികള്‍ ഒഴിവാക്കമെന്ന് കണ്ടെത്തല്‍. യുഎസിലെയും അലഹബാദ് സര്‍വകലാശാലയിലേയും ഗവേഷകരാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമായേക്കാവുന്ന കണ്ടെത്തലിനു പിന്നില്‍. യുഎസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ കാൻസർ ബയോളജി പ്രൊഫസറായ യാങ് ലീയുടെ നേതൃത്വത്തിലുള്ള സംഘവും അലഹബാദ് സര്‍വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മുനിഷ് പാണ്ഡെയുടെ സംഘവും സംയുക്തമായി തയാറാക്കിയ പഠനം ഓങ്കജീൻ ബൈ നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കീമോ, റേഡിയേഷൻ തെറാപ്പി എന്നിവയുടെ പാർശ്വഫലങ്ങളിൽ നിന്ന് കാൻസർ രോഗികളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന കണ്ടെത്തല്‍ എന്ന നിലയിലാണ് പഠനം പ്രാധാന്യമര്‍ഹിക്കുന്നത്. എലികളിൽ നടത്തിയ വിജയകരമായ പരീക്ഷണത്തിന് ശേഷം, മനുഷ്യശരീരത്തിൽ പ്രയോഗിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ഊർജിതമാക്കിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Researchers with can­cer treat­ment with­out chemotherapy

You may like this video also

Exit mobile version