ഇനി മുതൽ എല്ലാ വർഷവും ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ലോ കോളജുകളിൽ രണ്ട് സീറ്റുകളില്‍ വീതം സംവരണം. ഇന്ന് രാവിലെ 10 മണി മുതല്‍ ട്രാൻസ് വിദ്യാർത്ഥികൾക്ക് അതത് സർക്കാർ/സ്വാശ്രയ ലോ കോളജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രവേശനപരീക്ഷാ കമ്മിഷണറുടെ കാര്യാലയം അറിയിച്ചു. കഴിഞ്ഞ കെഎല്‍ഇഇ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയ ഒരു ട്രാൻസ് വിദ്യാർത്ഥിയുടെ കേരള ട്രാൻസ് പോളിസി പ്രകാരം അർഹതപ്പെട്ട സംവരണത്തിനായി വനജ കളക്ടീവ് എന്ന സംഘടന ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. ഉടന്‍തന്നെ സംവരണത്തിനായുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചുവെങ്കിലും ബാർ കൗൺസിൽ ഓഫ് ഇന്ത്യ സീറ്റുകൾ അനുവദിക്കാന്‍ തയ്യാറായിരുന്നില്ല.
ട്രാൻസ്ജെൻഡറുകൾക്ക് നിയമ പഠനത്തിന് സീറ്റ് സംവരണം

