Site iconSite icon Janayugom Online

ക്രിപ്‌റ്റോ കറന്‍സി അപകടം പിടിച്ച നിക്ഷേപമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ വളരെ അപകടം പിടിച്ച നിക്ഷേപമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ഇതിനുമുമ്പും നിരവധി വിമര്‍ശനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് നേരെ പല പ്രമുഖരും ഉയര്‍ത്തിയിരുന്നു. വിഡ്ഢികളാണ് ക്രിപ്‌റ്റോയില്‍ നിക്ഷേപം നടത്തുന്നതെന്ന പരോക്ഷമായ പരാമര്‍ശം ബില്‍ ഗെയ്റ്റ്സും പറഞ്ഞിരുന്നു. ചെറുകിട നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുള്ള ഏറ്റവും സാധ്യതയുള്ള ഒരു മാര്‍ഗമാണ് ഇതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ നിയന്ത്രണങ്ങളും നിയമങ്ങളും നടപ്പാക്കി വരികയാണ് മിക്ക രാജ്യങ്ങളും. വെര്‍ച്വല്‍ ആസ്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, പുതിയ ചട്ടക്കൂടിനുള്ളില്‍ ഇതിനെ കൊണ്ടുവരിക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടെ എന്‍ എഫ് ടി പ്ലാറ്റ് ഫോമായ ഓപ്പണ്‍ സിയില്‍ വന്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ലക്ഷകണക്കിന് ഉപഭോക്താക്കളുടെ ഇമെയില്‍ ഒരു ജീവനക്കാരന്‍ ചോര്‍ത്തിയെടുത്തതും ഇതേക്കുറിച്ച് അപായ സൂചനയുള്ള അറിയിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഇ മെയ്ലിലേക്കും സുരക്ഷാവീഴ്ചയുണ്ടായി എന്നറിയിച്ചുള്ള ഇ മെയില്‍ അറിയിപ്പുകള്‍ വന്നിട്ടുണ്ട്.

Eng­lish sum­ma­ry; Reserve Bank Gov­er­nor says cryp­to cur­ren­cy is risky investment

You may also like this video;

Exit mobile version