Site icon Janayugom Online

വന്യജീവി സങ്കേതങ്ങളില്‍ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കി

pinarayi vijayan

തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ വന്യജീവി സങ്കേതത്തില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ നിന്നുമാണ് ഒഴിവാക്കുക. പെരിയാർ ടൈഗർ റിസർവ് 1978‑ലും തട്ടേക്കാട് പക്ഷി സങ്കേതം 1983‑ലും ആണ് രൂപീകൃതമായത്. സംസ്ഥാനം നൽകുന്ന ശുപാർശ പരിശോധിക്കാൻ കേന്ദ്ര വനം- വന്യജീവി ബോർഡ് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തും. യോഗത്തില്‍ വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രന്‍, പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version