Site icon Janayugom Online

വിവാഹിതരുടെ രാജി: കെഎസ്‌യു നേതാക്കളുടെ കൂട്ടത്തല്ല്

കെപിസിസി ആസ്ഥാനത്ത് കെഎസ്‌യു നേതാക്കളുടെ തമ്മില്‍ത്തല്ല്. ഇന്ന് നടന്ന കെഎസ്‌യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് കൂട്ടത്തല്ലുണ്ടായത്. കോൺ​ഗ്രസ് എ,ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് എതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഭാരവാഹികളുടെ യോഗ്യതയെ ചൊല്ലിയായിരുന്നു തർക്കം. വിവാഹം കഴിഞ്ഞ ഭാരവാഹികളുടെ രാജി വിഷയമാണ് അടിയില്‍ കലാശിച്ചത്. ബഹളം കാരണം നടപടികൾ പൂർത്തിയാകാതെ യോഗം പിരിഞ്ഞു. 

എ,ഐ ഗ്രൂപ്പുകള്‍ ഒരു ഭാഗത്തും കെസി വേണുഗോപാല്‍, കെ സുധാകരന്‍, വിഡി സതീശന്‍ പക്ഷങ്ങള്‍ മറുഭാഗത്തും ചേരിതിരിഞ്ഞാണ് ഇന്നലെ കൂട്ടത്തല്ല് നടന്നത്. വിവാഹം കഴിഞ്ഞവരും പ്രായപരിധി കഴിഞ്ഞവരുമായ പത്ത് പേരാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇതിൽ കുറച്ച് പേർ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവൻ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കാത്തത് എന്നാണ് എ ഗ്രൂപ്പ് ഭാരവാഹികളിൽ ചിലർ വിമര്‍ശനമുന്നയിച്ചത്. ശേഷം ചില ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പ് രംഗത്തെത്തി. ഇതോടെ ചേരി തിരിഞ്ഞ് കയ്യാങ്കളി ആരംഭിച്ചു. കെപിസിസി നേതാക്കള്‍ ഭാരവാഹികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബഹളം തുടര്‍ന്നതോടെ സമീപത്ത് നിന്ന് ആളുകള്‍ ഓടിക്കൂടുകയും ചെയ്തു. 

Eng­lish Summary;Resignation of mar­ried peo­ple: KSU lead­ers fight

You may also like this video

Exit mobile version