Site icon Janayugom Online

ഉമ്മന്‍ചാണ്ടിയുടെപുതുപ്പള്ളിയില്‍ തരൂരിന് അനുകൂലമായി പ്രമേയം

Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011

ശശി തരൂരിനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ പ്രമേയം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയത്. കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും കമ്മിറ്റി ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയം അയച്ചു. 

കോൺഗ്രസ് വളർച്ചയ്ക്ക് ശശി തരൂർഅധ്യക്ഷന്‍ ആവണമെന്നാണ് പ്രമേയത്തിലെ ആവശ്യം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കില്ല എന്ന ബോധ്യത്തോടെയാണ് ഇത് പാസാക്കുന്നത് എന്ന കുറിപ്പോടെയാണ് പ്രമേയം ആരംഭിക്കുന്നത്. പ്രവര്‍ത്തകരാണ് എല്ലാം എന്ന് തെരഞ്ഞെടുപ്പ് സമയങ്ങളിൽ പറയുന്ന നേതാക്കൾ ഇത് കാണണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു, കോട്ടയം പാലയില്‍ കഴിഞ്ഞ ദിവസം ശശി തരൂരിനെ അനികൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയർത്തിയിരുന്നു.

നഗരത്തിലെ പ്രധാന ആറ് ഇടങ്ങളിലാണ് ബോർഡുകൾ ഉയർന്നത്. രാജ്യത്തിന്റെ നന്മയ്ക്കും കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും തരൂര്‍ വരട്ടെ എന്നായിരുന്നു ഫ്‌ളക്‌സ് ബോർഡുകളിലെ വാചകം. പദവികള്‍ വഹിക്കുന്നവര്‍ സ്ഥാനാര്‍ത്ഥി പ്രചാരണത്തിനിറങ്ങരുതെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി നേരത്തെ മാർഗ നിർദേശം പുറത്തിറക്കിയിരുന്നു. ഇത് നിലനിൽക്കെയാണ് പ്രേമയം പാസാക്കുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് ഉമ്മൻ ചാണ്ടി നേരെത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിൽ തരൂരിനെ അനുകൂലിച്ച് പ്രേമയം പാസാക്കുന്നത് എന്നതും ശ്രേദ്ധേയമാണ്.

പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് നല്ലെതെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ അഭിപ്രായം. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള നേതാവാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവെന്ന നിലയിലും കരുത്ത് തെളിയിച്ചിട്ടുണ്ട്. കേന്ദ്രത്തിലും കര്‍ണാടകയിലും മന്ത്രിയായും സംഘടനാ പ്രവര്‍ത്തന രംഗത്തും മികവ് തെളിയിച്ച അദ്ദേഹം എല്ലാവരേയും യോജിപ്പിച്ച് പ്രവർത്തിപ്പിക്കുമെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ അഭിപ്രായം.

Eng­lish Summary:
Res­o­lu­tion in favor of Tha­roor in Oom­men Chandy’s Putupalli

You may also like this video: 

Exit mobile version