ഗോതമ്പ് പൊടിയുടെയും മറ്റ് അനുബന്ധ ഉല്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രിച്ച് കേന്ദ്രം. ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെയാണ് അനുബന്ധ ഉല്പന്നങ്ങളുടെയും കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഡിജിഎഫ്‌ടി വിജ്ഞാപനമനുസരിച്ച് മൈദ, റവ മുതലായ ഇനങ്ങളും കയറ്റുമതി നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ കയറ്റുമതിക്കാരും ഗോതമ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട അന്തര്‍ മന്ത്രാലയ സമിതിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായും വാങ്ങണമെന്ന് കേന്ദ്രം അറിയിച്ചു. ഈ മാസം 12 മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ജൂലൈ ആറിന് മുമ്പ് കരാറായതോ, കപ്പലിലേക്ക് കയറ്റി തുടങ്ങിയതോ, കസ്റ്റംസിന് കൈമാറിയതോ ആയ ചരക്കുകള്‍ക്ക് നിയന്ത്രണം ബാധകമാകില്ല.
ഗോതമ്പ് പൊടിക്കോ അനുബന്ധ ഉല്പന്നങ്ങള്‍ക്കോ പൂര്‍ണമായ നിരോധനമില്ല. പകരം നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രം നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിയില്ല. നിയന്ത്രണങ്ങള്‍ വരുന്നതോടെ അളവില്‍ കൂടുതല്‍ ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാന്‍ കഴിയില്ല.
English Summary: Restrictions on export of wheat flour
You may like this video also