Site iconSite icon Janayugom Online

സ്പൈസ് ജെറ്റിന്റെ നിയന്ത്രണങ്ങള്‍ നീട്ടി

തുടര്‍ച്ചയായുണ്ടായ സാങ്കേതിക തകരാറുകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്പൈസ് ജെറ്റ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അടുത്ത മാസം 29 വരെ നീട്ടി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. അമ്പത് ശതമാനം സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ സാങ്കേതിക തകരാറുമൂലമുള്ള നിരവധി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈ 27 മുതലാണ് ഡിജിസിഎ സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്. 1934, എയര്‍ക്രാഫ്റ്റ് നിയമങ്ങളിലെ 19എ ഉപയോഗിച്ചാണ് നിയന്ത്രണം നീട്ടിയത്. അതിനിടെ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്പൈസ്ജെറ്റിലെ 80 പൈലറ്റുമാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ വിട്ടിരുന്നു. 

Eng­lish Sum­ma­ry: Restric­tions on Spice­Jet extended

You may like this video also

Exit mobile version