Site iconSite icon Janayugom Online

ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കൊടൈക്കനാലിലേക്കും, ഊട്ടിയിലേക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പരിമിതമായ എണ്ണം ഇ‑പാസുകള്‍ മാത്രമേ നല്‍കുൂ.

ഊട്ടി, കൊടക്കനാൽ സന്ദർശിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തിൽ ഇ- പാസിന് അപേക്ഷിക്കാം. പ്രാദേശിക വാഹനങ്ങൾക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങൾക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശനം അനുവദിക്കൂ. വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾക്ക് പ്രവേശനത്തിന് അനുമതി നൽകും. 

Exit mobile version