Site icon Janayugom Online

ചില്ലറ വിലക്കയറ്റം അഞ്ചുമാസത്തെ ഉയര്‍ന്ന നിലയില്‍

inflation

രാജ്യത്തെ ചില്ലറ വിലക്കയറ്റം അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. സെപ്റ്റംബര്‍ മാസത്തില്‍ 7.41 ശതമാനമായി വര്‍ധിച്ചതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ ഒമ്പതാം മാസവും ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തിന് മുകളിലാണ് ചില്ലറ വിലക്കയറ്റം തുടരുന്നത്.
ചില്ലറ വിലക്കയറ്റം ഉള്‍പ്പെടെ സൃഷ്ടിച്ച സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആര്‍ബിഐ ഈ വര്‍ഷം നാല് തവണയായി റിപ്പോ നിരക്കില്‍ 190 ബേസിസ് പോയിന്റ് വര്‍ധന വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വലിയ രീതിയിലുള്ള പലിശനിരക്ക് വര്‍ധനയാണ് ജനങ്ങള്‍ക്ക് മേല്‍ പതിച്ചത്.
ഉപഭോക്തൃ വില സൂചിക (സിപിഐ)യുടെ പകുതിയോളം വരുന്ന ഭക്ഷ്യവിലപ്പെരുപ്പം ഓഗസ്റ്റിലെ 7.62 ല്‍ നിന്ന് സെപ്റ്റംബറിൽ 8.60 ശതമാനമായി ഉയര്‍ന്നു.

അതേസമയം വാണിജ്യ ഉല്പാദന സൂചിക (ഐഐപി) അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന വാണിജ്യ വളര്‍ച്ച ഓഗസ്റ്റില്‍ ജൂലൈ മാസത്തേക്കാള്‍ 0.8 ശതമാനം ചുരുങ്ങി. ഇത് കഴിഞ്ഞ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഉല്പാദന, ഖനന മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്.

Eng­lish Sum­ma­ry: Retail infla­tion hits five-month high

You may like this video also

Exit mobile version